s

ആലപ്പുഴ : അഖില കേരള വിശ്വകർമ്മ മഹാസഭ 137​ാം നമ്പർ പഴവീട് ​ കൈതന ശാഖയുടെ വാർഷിക യോഗം സംസ്ഥാന ഉപാദ്ധ്യക്ഷൻ വി. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എം. മോഹനദാസ് വരണാധികാരിയായി. ഡയറക്ടർ ബോർഡ് അംഗങ്ങളായ എസ്. സുരേഷ്, എം. രാജേഷ് ബാബു, യൂണിയൻ ട്രഷറർ സുരേന്ദ്രൻ, കെ.വി.എം.എസ് യൂണിയൻ പ്രസിഡന്റ് ഷീബ ശശി, യൂണിയൻ വൈസ് പ്രസിഡന്റ്ുമാരായ കെ.എസ്. വിജയൻ, കെ.രാമചന്ദ്രൻ, യൂണിയൻ ജോയിന്റ് സെക്രട്ടറിമാരായ രംഗനാഥർ, വി.സോമു,വി.ഡി. അനിൽകുമാർ എന്നിവർ സംസാരിച്ചു. ശാഖ വൈസ് പ്രസിഡന്റ് ഡി.ദിനേശൻ നന്ദി പറഞ്ഞു. ഭാരവാഹികൾ : ജി. അനീഷ് (പ്രസിഡന്റ്), കെ. ശ്രീകുമാർ (സെക്രട്ടറി).