
മുഹമ്മ: വലിയ കലവൂർ കാറ്റാടി റെസിഡന്റ്സ് അസോസിയേഷൻ 7ാമത് വാർഷികം മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പി. സംഗീത ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സി. എ. ബാബു അദ്ധ്യക്ഷനായി. അസോസിയേഷനിലെ മുതിർന്ന അംഗങ്ങളെ സമ്മേളനത്തിൽ ഓണപ്പുടവ നൽകി ആദരിച്ചു. സംസ്ഥാന ക്ലാസിക് പവർ ലിഫ്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഒന്നാംസ്ഥാനം കരസ്‌ഥമാക്കിയ സി.ജെ. അഭിമന്യു , എസ്.എസ്.എൽ.സിക്ക് എല്ല ാവിഷയങ്ങൾക്കും എ പ്ളസ് നേടിയ ശ്രേയസ്, വിദ്യ ഡി., വിനയ ഡി. എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.