
ഹരിപ്പാട് : മഹാകവി കുമാരനാശൻ സ്മാരക ജലോത്സവ സമിതി ഓഫീസിന്റെ ഉദ്ഘാടനം രമേശ് ചെന്നിത്തല എം.എൽ.എ നിർവഹിച്ചു. പ്രസിഡന്റ് യു.ദിലീപ് അദ്ധ്യക്ഷത വഹിച്ചു.ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ ആത്മവിദ്യാസംഘം പ്രസിഡന്റ് ഡി. രഘു നൽകി. ജലോത്സവ സമിതി സെക്രട്ടറി എസ്. ഉദയനൻ, കുമാരപുരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.കെ.രാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം നാദിറ ഷാക്കിർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.സുധീർ, വി.പ്രസന്ന, സമിതി വൈസ് പ്രസിഡന്റ് സുജിത് സി.കുമാരപുരം, കൺവീനർ ടി.ഹരീഷ്, ജോ.സെക്രട്ടറി വി. വിൻസെന്റ്, ട്രഷറർ എ.കെ.ബൈജു, യു.ഉമേഷ്, സീമ, മഞ്ജു, ബിനു, സജി, വിജേഷ്, റോയി എന്നിവർ സംസാരിച്ചു. 23ന് കെ .വി ജെട്ടി പല്ലന ആറ്റിലാണ് ജലോത്സവം നടക്കുന്നത്.