ഹരിപ്പാട്: കാർത്തികപ്പള്ളി ഗ്രാമ പഞ്ചായത്തിൽ 6-ാം വാർഡിൽ പുതുക്കുണ്ടം പുരുഷ സ്വയംസഹായ സംഘത്തിന്റെ വാഴകൃഷിയുടെ വിളവെടുപ്പ് മുൻ എം.പി അഡ്വ.എ. എം.ആരിഫ് നിർവ്വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം എം.സത്യപാലൻ , കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാഭായി, 6-ാം വാർഡ് മെമ്പർ വി.ഓമന ,കാർത്തികപ്പള്ളി കൃഷി ഓഫീസർ അനന്തപത്മനാഭൻ, പുരുഷ സ്വയംസഹായ സംഘം പ്രസിഡന്റ് കോമളൻ, സെക്രട്ടറി വി.എസ്.ജയൻ, ട്രഷറർ കാർത്തികേയൻ എന്നിവർ പങ്കെടുത്തു. രണ്ടേക്കർ സ്ഥലത്ത് 1500 ഞാലിപ്പൂവൻ വാഴവിത്തുകളാണ് കൃഷി ചെയ്തിരുന്നത്.