
മുതുകുളം : കെ.എസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ മൂന്നാമത് വാർഷികം മുതുകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി പ്രഭ ഉദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. 50 നിർദ്ധനരായ ക്യാൻസർ കിടപ്പു രോഗികൾക്കുള്ള ചികിത്സാ ധനസഹായ വിതരണം ഡോ.മാത്യു വർഗീസ് നിർവഹിച്ചു.ഉന്നത വിജയം നേടിയ കുട്ടികളെ ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീവൻ അനുമോദിച്ചു . ഓണകിറ്റ് വിതരണം സുസ്മിത ദിലീപ്, ശ്രീജ ഇളങ്ങലൂർ എന്നിവർ നിർവഹിച്ചു. സെക്രട്ടറി രാജേഷ് സ്വാഗതവും ട്രഷറർ തിലകനും നന്ദിയും പറഞ്ഞു.