laak

ചേർത്തല : എസ്.എൻ.ഡി.പി യോഗം 519ാം നമ്പർ തൈക്കൽ ശാഖയിൽ വനിതാ സംഘം വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. യൂണിയൻ പ്രസിഡന്റ്‌ ബേബിബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശോഭിനി അധ്യക്ഷത വഹിച്ചു. ശാഖ ഭാരവാഹികളെ ബേബിഷാജി അഭിനന്ദിച്ചു. വൈസ് ചെയർമാൻ പി.ജി.രവീന്ദ്രൻ, പ്ളസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ അക്ഷര സി.പിക്ക് ക്യാഷ് അവാർഡ് നൽകി.വാദ്യ കലാകാരൻ മുരുകദാസിന് മെമന്റോ നൽകി . സെക്രട്ടറി കെ. ജി ശശിധരൻ വിദ്യാഭ്യാസ സഹായവും ബിന്ദു ഗോകുൽദാസ് ചികിത്സാ സഹായവും വിതരണം ചെയ്തു. ശാഖ പ്രസിഡന്റ്‌ എം പി നമ്പ്യാർ, വൈസ് പ്രസിഡന്റ്‌ എസ്. മോഹനൻഷീബമുരളി, ബിന്ദു സുരേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : പ്രസന്ന കുഞ്ഞുമോൻ പ്രസിഡന്റ്‌ ) എൻ. കെ. ഗീത ( സെക്രട്ടറി ).