
ആലപ്പുഴ : പൊള്ളേത്തൈ ഗവ.എച്ച്.എസ്സിന് പൊതുവിദ്യാഭ്യാസവകുപ്പ് പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടിയും പി.പി.ചിത്തരഞ്ജൻ എം.എൽ.എ.യുടെ ആസ്തിവികസനഫണ്ടിൽ നിന്ന് ഒരു കോടി രൂപയും ചെലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം പി.പി.ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രന്‍ മുഖ്യാതിഥിയായി. എം.പി. പ്രിയ, വി.സജി, ഷീല സുരേഷ്, റ്റി.ജെ.ആഞ്ചലോസ് തുടങ്ങിയവർ പങ്കെടുത്തു