ambala

അമ്പലപ്പുഴ : ജില്ലാ സ്കൂൾ ഗൈമ്സിൽ കരാട്ടെ കുമിത്തെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ പുന്നപ്ര സ്വദേശി അഭയ് ശ്രീദേവിനെ ജവഹർ ബാൽമഞ്ച് അമ്പലപ്പുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കെ. എസ്. യു സംസ്ഥാന ജനറൽ സെക്രട്ടറി മാഹീൻ മുപ്പതിൽച്ചിറ ഉദ്ഘാടനം ചെയ്തു. ജവഹർ ബാൽമഞ്ച് അമ്പലപ്പുഴ ബ്ലോക്ക് പ്രസിഡന്റ് അബ്ദുൾ ഹാദി അദ്ധ്യക്ഷനായി . ജെ.ബി.എം ജില്ലാ വൈസ് ചെയർപേഴ്സൻ അർച്ചന, പുന്നപ്ര മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഹസൻ എം.പൈങ്ങാമഠം, പി.ഉണ്ണിക്കൃഷ്ണൻ, ഗീത മോഹൻദാസ്, തൻസിൽ നൗഷാദ്, വൈശാഖ് വിജയൻ ,അർജുൻ, പി.എ.കുഞ്ഞുമോൻ, ശ്രീജാ സന്തോഷ്, നബീൽ, കണ്ണൻ ചേക്കാത്ര എന്നിവർ പ്രസംഗിച്ചു.