s

ആലപ്പുഴ : പുനർനിർമ്മാണം നടക്കുന്ന അരൂർ ​- തുറവൂർ ദേശീയപാതയിൽ വട്ടഹനാപകടങ്ങൾ കുറയ്ക്കാൻ സ്വീകരിച്ച നടപടികൾ ദേശീയ പാതാ അതോറിറ്റി പ്രോജക്ട് ഡയറക്ടർ 15 ദിവസത്തിനകം സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. പാതയിലെ അപകടങ്ങളെപ്പറ്റി ദൃശ്യമാദ്ധ്യമങ്ങളിലും ​ പത്രങ്ങളിലും വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷനംഗം വി.കെ ബീനാകുമാരി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കഴിഞ്ഞ കുറേനാളുകളായി അരൂർ​- തുറവൂർ ദേശീയപാതയിൽ അപകടങ്ങൾ പതിവായിരുന്നു. കഴിഞ്ഞ ദിവസവും ഇവിടെ ബസിടിച്ച് വീട്ടമ്മ മരിച്ചിരുന്നു.