
ആലപ്പുഴ: നഗരത്തിൽ പച്ചക്കറി - പൂ കൃഷി ഒരുക്കി സ്ത്രീ കൂട്ടായ്മ. ഓണക്കാലം ലക്ഷ്യമാക്കി വഴിച്ചേരി വാർഡിൽ സ്വകാര്യ വ്യക്തി സൗജന്യമായ വിട്ടു നൽകിയ ഒരേക്കർ ഭൂമിയിലാണ് യുവ കർഷക സോഫിയുടെ നേതൃത്വത്തിൽ ജൈവ കൃഷി ആരംഭിച്ചത്. വെണ്ട, തക്കാളി, കുറ്റിപയർ, സാലഡ് വെള്ളരി, പച്ചമുളക്, ബന്തി പൂവ് എന്നിവയാണ് കൃഷി. നട്ടതെല്ലാം നൂറു മേനി വിളവായതോടെ കൂടുതൽ ഇടങ്ങളിൽ കൃഷി ആരംഭിക്കാനുള്ള ശ്രമത്തിലാണ് വനിതാ കൂട്ടായ്മ.വിളവെടുപ്പ് ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ ആർ.വിനിത, കൗൺസിലർമാരായ ബിന്ദു തോമസ്, ബി.നസീർ, രാഖി രജികുമാർ, സോഫി,നിജു തോമസ്, കർഷക കൂട്ടായ്മയിലെ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.