ആലപ്പുഴ: ആലപ്പുഴ ഹാശിമിയ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷം വിവിധ പരിപാടികളോടെ 5 മുതൽ 19വരെ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 5ന് രാവിലെ ഒമ്പതിന് മഖാംനഗറിൽ ടൗൺ പള്ളികളുടെ
നേതൃത്വത്തിൽ ഗ്രാൻറ് മൗലിദ് സദസ്സ് നടക്കും. ആറിന് വൈകിട്ട് നാലിന് ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയം ഗ്രൗണ്ടിൽ ചരിത്രസെമിനാർ പി.പി. ചിത്തരഞ്ജൻ എം.എൽ.എയും ഏഴിന് വൈകിട്ട് നാലിന് ഇ.എം.എസ് സ്റ്റേഡിയം ഗ്രൗണ്ടിൽ മൗലിദ് പാരായണവും മീലാദ് കോൺഫറൻസും കെ.സി.വേണുഗോപാൽ എം.പിയും ഉദ്ഘാടനം ചെയ്യും. 19ന് വൈകിട്ട് നാലിന് പൂക്കോയ തങ്ങൾ 60ാമത് ആണ്ടുനേർച്ച സമാപനസമ്മേളനം ഹസൻ തങ്ങൾ ബുഖാരി ഉദ്ഘാടനം ചെയ്യും. ദുആയ്ക്ക് പി.എസ്.എം.ആറ്റക്കോയ തങ്ങൾ നേതൃത്വം നൽകും. വാർത്താസമ്മേളനത്തിൽ മുസ്ലിംജമാഅത്ത് ജില്ല സെക്രട്ടറി പി.എസ്. ഹാഷിം സഖാഫി, ജില്ല ഹാഷിമി കൗൺസിൽ പ്രസിഡൻറ് പി.ടി.സിറാജുദ്ദീൻ നിസാമി അൽഹാഷിമി, സെക്രട്ടറി എസ്.ഷെഫീഖ് ഹാഷിമി, സമസ്ത കേരള ജംഇയ്യത്തുൽ ഉമല ആലപ്പുഴ മേഖല സെക്രട്ടറി ഇ.തമീം സഖാഫി, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി എസ്.സുബൈർ ഹാഷിമി, സ്വാഗതസംഘം ചെയർമാൻ അക്ബർ തങ്ങൾ ഹാഷിമി, ജനറൽ കൺവീനർ പി.എം.ഖലീഫ ഹാഷിമി എന്നിവർ പങ്കെടുത്തു.