
ചാരുംമൂട് : താമരക്കുളം ഗ്രാമപഞ്ചായത്ത് ഓണം കാർഷികോത്സവം 9 മുതൽ 13 വരെ നെടിയാണിക്കൽ ദേവീക്ഷേത്ര മൈതാനിയിൽ നടക്കും. മേളയ്ക്കായ് സജജമാക്കുന്ന കാർഷിക - വിപണന സ്റ്റാളിന്റെ കാൽ നാട്ടുകർമ്മം പ്രസിഡന്റ് ജി.വേണു നിർവ്വഹിച്ചു. പഞ്ചായത്തംഗങ്ങളായ ആർ.ദീപ, ആത്തുക്കാ ബീവി, സുരേഷ് കോട്ടവിള, ടി.മന്മഥൻ, ദീപക്ക്, സെക്രട്ടറി ജി.മധു,കൃഷി ഓഫീസർ എസ്.ദിവ്യശ്രീ വിവിധ കമ്മിറ്റി ഭാരവാഹികളായ എസ്.ജമാൽ,പി.രഘു, മഹീഷ് മലരിമേൽ, സുരേഷ് കൃപ,കെ.ആർ.രാമചന്ദ്രൻ, പി.ജി.നായർ, ശ്രീകുമാർ അളനന്ദ,ശങ്കരൻകുട്ടി, അനീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.