ആലപ്പുഴ : മത്സ്യതൊഴിലാളി വിധവാ പെൻഷൻ അടിയന്തരമായി വിതരണം ചെയ്യുക, മത്സ്യതൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഗ്രാന്റ് കുടിശ്ശിക സഹിതം വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ (സി.ഐ.ടി.യു.) നേതൃത്വത്തിൽ ഇന്ന് രാവിലെ 11 സെക്രട്ടേറിയറ്റിന് മുന്നിൽ സത്യാഗ്രഹം നടത്തും. സി.ഐ.ടി.യു. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കൂട്ടായി ബഷീർ അധ്യക്ഷത വഹിക്കും. പുല്ലുവിള സ്റ്റാൻലിൻ, ടി. മനോഹരൻ, ആർ. ജറാൾഡ് എന്നിവർ സംസാരിക്കും. മുഴുവൻ മത്സ്യതൊഴിലാളികളും സത്യാഗ്രഹത്തിൽ പങ്കെടുക്കണമെന്ന് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ചിത്തരഞ്ജൻ എം.എൽ.എ. അഭ്യർത്ഥിച്ചു.