ഹരിപ്പാട്: സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'റിവൈവൽ' തൃക്കുന്നപ്പുഴ മേഖലയിൽ മികച്ച രീതിയിൽ നടന്നു. എസ്.വൈ.എസ്ജില്ലാ പ്രസിഡന്റ് നവാസ് എച്ച്. പാനൂർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സുഹൈൽ പാനൂർ അദ്ധ്യക്ഷത വഹിച്ചു. എസ്. കെ. എസ്. എസ്. എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ദുല്ല തങ്ങൾ ദാരിമി ഉദ്ബോധനവും പ്രാർത്ഥനയും നടത്തി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി ഐ.മുഹമ്മദ് മുബാഷ് ആലപ്പുഴ സംഘാടനം എന്ന വിഷയത്തിലും നിയാസ് മദനി ചേലക്കാട് ആദർശം എന്ന വിഷയത്തിലും അബ്ദുൽബാരി മാന്നാർ ഓർഗാനറ്റ് സോഫ്റ്റ്‌വെയർ വിഷയത്തിലും ക്ലാസുകൾ നയിച്ചു.