ഹരിപ്പാട്: ലോക നാളികേര ദിനാചരണത്തിന്റെ ഭാഗമായി മുതിർന്ന കേര കർഷകനായ പള്ളിപ്പാട് വഴുതാനത്ത് കക്കാട്ട് വീട്ടിൽ ഗോപാലകൃഷ്ണ പിള്ളയെ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി ഷുക്കൂറിന്റെ നേതൃത്വത്തിൽ ആദരിച്ചു. കർഷക കോൺഗ്രസ് പള്ളിപ്പാട് മണ്ഡലം പ്രസിഡന്റ് ഷാജു പൊടിയൻ അദ്ധ്യക്ഷനായി. ദേശിയ കർഷക തൊഴിലാളി ഫെഡറേഷൻ മണ്ഡലം പ്രസിഡന്റ് മോഹനൻ മീനത്തേതിൽ, വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രഭാകരൻ.കെ ,നാളികേര ഉത്പാദക സഹകരണ സംഘം ഭാരവാഹികളായ കെ.എം.രാജു, ജേക്കബ് ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.