ഹരിപ്പാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഹരിപ്പാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങളായ വ്യാപാരികളുടെ കുട്ടികളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിക്കലും ജീവകാരുണ്യ പദ്ധതി ഉദ്ഘാടനവും റിട്ട.ഡിവൈ.എസ്.പി സുബാഷ് ചേർത്തല നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് വി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ഐ.ഹലീൽ, സുരേഷ് ഭവാനി, ബി.ബാബുരാജ്, അയ്യപ്പൻ കൈപ്പള്ളിൽ, അഡ്വ.എസ്.അബ്‌ദുൾ റഷീദ്, ഐ.നസീർ, സി.മോഹനൻ, അശോകൻ, അജു ആനന്ദ്, ഷിബു വിനായക എന്നിവർ സംസാരിച്ചു.