ambala

അമ്പലപ്പുഴ :തെരുവുനായയിൽ നിന്ന് രക്ഷപ്പെടാൻ തോട്ടിൽ ചാടിയപ്പോൾ മുങ്ങിത്താഴ്ന്ന കൂട്ടുകാരനെ രക്ഷിച്ച അഭിനവിനെ എച്ച് .സലാം എം.എൽ.എ അനുമോദിച്ചു. പുറക്കാട് പഞ്ചായത്ത് ഏഴാം വാർഡ് തോട്ടപ്പള്ളി പുത്തൻവീട്ടിൽ പ്രവീൺ - സോളി ദമ്പതികളുടെ മകൻ അഭിനവ് (11) നെയാണ് എച്ച് .സലാം എം .എൽ .എ വീട്ടിലെത്തി അനുമോദിച്ചത്. മാന്നാർ പാവുക്കര കരയോഗം യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് അഭിനവ്. മൂന്നുവർഷമായി അമ്മ സോളിയുടെ മാന്നാറിലുള്ളവീട്ടിൽ നിന്നാണ് അഭിനവ് പഠിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദർശനൻ, പ്രിയ അജേഷ്, സി.പി. എം തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റിയംഗം പ്രസന്നൻ, സി.ഡി.എസ് അംഗങ്ങൾ എന്നിവർ ഒപ്പമുണ്ടായിരുന്നു.