ആലപ്പുഴ: കഴിഞ്ഞ പുഞ്ചകൃഷിയിൽ സംഭരിച്ച നെല്ലിന്റെ വില ഒരുവർഷം പിന്നിട്ടിട്ടും കിട്ടാത്തതിൽ പ്രതിഷേധിച്ച് കർഷകർ സമരത്തിന് തയ്യാറെടുക്കുന്നു. ജില്ലയിൽ 11.03കോടിയിലധികം രൂപയാണ് നെല്ലുവില ഇനത്തിൽ 1608 കർഷകർക്ക് വിതരണം ചെയ്യാനുള്ളത്.

രണ്ട് ദിവസത്തിനുള്ളിൽ നെല്ലുവില പൂർണ്ണമായി വിതരണം ചെയ്യതിഒെങ്കിൽ പ്രത്യക്ഷ സമരം ആരംഭിക്കുമെന്ന് നെൽകർഷക സംരക്ഷണ സമിതി ഭാരവാഹികൾ മുന്നറിയിത് നൽകി. പി.ആർ.എസും അപേക്ഷയും പാഡി ഓഫീസിലെത്തിച്ചാൽ സംഭരിച്ചനെല്ലിന്റെ വില ഏഴ് ദിവസത്തിനുള്ളിൽ കർഷകരുടെ അക്കൗണ്ടിലെത്തുമെന്നായിരുന്നു വാഗ്ദാനം. വെള്ളിയാഴ്ചക്കുള്ളിൽ പണം എത്തിയില്ലെങ്കിൽ കർഷകരുടെ യോഗം ചേർന്ന് ഭാവി പരിപാടികൾ തീരുമാനിക്കും.

 ജില്ലയിൽ നെല്ല് വില കിട്ടാനുള്ള കർഷകർ : 1608

 സംഭരണവില (കിലോയ്ക്ക് ) : 28.20രൂപ

അടുത്ത വിളവിറക്ക് അവസാനഘട്ടത്തിലായിട്ടും പുഞ്ചകൃഷിയിൽ സംഭരിച്ച നെല്ലിന്റെ വില നൽകാത്തത് പ്രതിഷേധാർഹമാണ്. നെല്ലുവിലകിട്ടാതായതോടെ കർഷകരിൽ പലരും ജപ്തി ഭീഷണിയിലാണ്.

-സോണിച്ചൻ പുളിങ്കുന്ന്, സംസ്ഥാന ജനറൽ സെക്രട്ടറി, നെൽകർഷക സംരക്ഷണ സമിതി