sahithyavaraghosham

മാന്നാർ: പി.ജെ.ജോസഫ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ 1999ൽ പരുമല ഡി.ബി പമ്പാകോളേജിൽ രൂപീകൃതമായ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ഒരാഴ്ച നീണ്ടു നിൽക്കുന്ന സാഹിത്യ വാരാഘോഷം ഫ്യൂഷൻ ഫിയെസ്റ്റ 2K24 ന്റെ ഉദ്‌ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. തിരുവിതാംകൂർ ദേവസ്വംബോർഡ് മെമ്പർ അഡ്വ.എ.അജികുമാർ അദ്ധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് വിഭാഗത്തിൽ നിന്നും വിരമിച്ച അദ്ധ്യാപക പ്രതിഭകളെ ആദരിക്കുന്ന ഗുരുവന്ദനം ചടങ്ങ് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.പി.എസ്.പ്രശാന്ത് ഉദ്‌ഘാടനം ചെയ്തു. ഇഗ്ളീഷ് ഡിപ്പാർട്ട്മെന്റിലെ റാങ്ക് ജേതാക്കളെയും ചടങ്ങിൽ ആദരിച്ചു. 2024-25 വർഷത്തെ ഇംഗ്ലീഷ് അസോസിയേഷന്റെ പ്രവർത്തനങ്ങളും ഉദ്‌ഘാടനം പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.ശ്രീകല മുഖ്യപ്രഭാഷണം നടത്തി. എം.ജി യൂണിവേഴ്സിറ്റി സെനറ്റ് അംഗങ്ങളായ എം.എസ്.ഉണ്ണി, ഐശ്വര്യദാസ്, കോളേജ് കൗൺസിൽ സെക്രട്ടറി ജി.ആതിര, ഓഫീസ് സൂപ്രണ്ട് സന്തോഷ് കുമാർ, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ.രതീഷ് കുമാർ, പി.ടി.എ സെക്രട്ടറി ഡോ.ധന്യാബാബു, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ നിരഞ്ജൻ, ഇംഗ്ലീഷ് അസോസിയേഷൻ സെക്രട്ടറി എസ്.ശ്രുതി എന്നിവർ സംസാരിച്ചു. ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപികമാരായ ആരതിരാജ് സ്വാഗതവും ഡോ.അഞ്ജലി ജഗദീഷ് നന്ദിയും പറഞ്ഞു.

ഇന്ന് വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഇന്റർകോളേജിയറ്റ് ഫെസ്റ്റ്, ഗെയിമുകൾ, ബദ്‌ലാവ് ബാൻഡ് അവതരിപ്പിക്കുന്ന സംഗീതവിരുന്ന് എന്നിവ അരങ്ങേറും. 4, 5 തീയതികളിലായി എം.ജി സോമൻ ഫൗണ്ടേഷൻ ഒരുക്കുന്ന നാഷണൽ ഫിലിംമേക്കിംഗ് വർക്ക്ഷോപ്പ് നാഷണൽ ജൂറി മെമ്പർ എം.ബി.പദ്മകുമാർ ഉദ്ഘാടനം ചെയ്യും. നോവലിസ്റ്റ് ലാജോ ജോസുമായി മുഖാമുഖവും സംഘടിപ്പിക്കും. സമാപന ദിവസമായ 6ന് അഭിനേതാവ് സുധിൻ ശശികുമാർ, സാഹിത്യകാരൻ അഖിൽ പി.ധർമ്മജൻ എന്നിവർ വിദ്യാർത്ഥികളുമായി സംവദിക്കും.