sunday-school-samelanam-

മാന്നാർ : നിരണം ഭദ്രാസനത്തിലെ ചെന്നിത്തല ഡിസ്ട്രിക്ടിലെ സൺഡേ സ്കൂൾ അദ്ധ്യാപകരുടെ സമ്മേളനവും വാർഷിക പൊതുയോഗവും അഖില മലങ്കര ബാലസമാജം വൈസ് പ്രസിഡന്റും നിരണം ഭദ്രാസന സൺഡേസ്കൂൾ വൈസ് പ്രസിഡന്റുമായ ഫാ.ചെറിയാൻ ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. ചെന്നിത്തല ഡിസ്ട്രിക്ട് അദ്ധ്യാത്മിക സംഘടന പ്രസിഡന്റ് ഫാ.ജോൺ കെ.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഫാ.ഡോ.ഷാജൻ വർഗീസ് ക്ലാസ്‌ നയിച്ചു. ഡിസ്ട്രിക്ട് ഇൻസ്പെക്ടർ തോമസ് ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. സുറിയാനിയിൽ ഡോക്ടറേറ്റ് നേടിയ ഫാ.ഡോ.ഷാജൻ വർഗീസ്, അദ്ധ്യാത്മിക സംഘടന മുൻ പ്രസിഡന്റ് ഫാ.പി.ടി.നൈനാൻ, നിയുക്ത പ്രസിഡന്റ് ഫാ.ജോൺ കെ.വർഗീസ്, സഹപാഠ്യ മത്സരത്തിൽ വിജയികളായ വിദ്യാർഥികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഫാ.കോശി ഫിലിപ്പ്, ഫാ.ജോമോൻ ആന്റണി, ഫാ.ഗീവർഗീസ് സാമുവൽ, ഫാ.ജെയിൻ സി.മാത്യു, ഭദ്രാസന സൺഡേ സ്കൂൾ ഡയറക്ടർ അബി ഫിലിപ്പ്, ഡിസ്ട്രിക്ട് സെക്രട്ടറി അനൂപ് വി.തോമസ്, ഇടവക ട്രസ്റ്റി എം.എ ജോസഫ് , സെക്രട്ടറി കെ.ജി. മോനച്ചൻ എന്നിവർ സംസാരിച്ചു.