1

കുട്ടനാട് : 2023-24 ലെ നെല്ലുവില ഇനിയും ലഭിക്കാത്തതിൽ പ്രതിഷേധിച്ച് നെൽകർഷക സംരക്ഷണ സമിതി നേതാക്കളും കർഷകരും ചേർന്ന് മങ്കൊമ്പ് സിവിൽ സപ്ലൈസ് പാഡി മാർക്കറ്റിംഗ് ഓഫീസറുടെ കാബിനിൽ കുത്തിയിരുപ്പ് സമരം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ലാലിച്ചൻ പള്ളിവാതുക്കൾ സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് വേലായുധൻ നായർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി സോണിച്ചൻ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റസ് പി. ആർ സതീശൻ പുളിങ്കുന്ന് മുഖ്യപ്രസംഗം നടത്തി. ജോസ് കാവനാട്, ഷാരോൺ ടിറ്റോ തുടങ്ങിയവർ പ്രസംഗിച്ചു.