fhh

ഹരിപ്പാട് : വിവാഹച്ചെലവ് ചുരുക്കി വധൂവരന്മാർ വയനാട് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. സി.പി.ഐ കരുവാറ്റ ലോക്കൽ കമ്മിറ്റി അംഗം പുതിയ നികത്തിൽ എസ്. അനിൽകുമാർ (മണിക്കുട്ടൻ ), സന്ധ്യ ദമ്പതികളുടെ മകൻ വിഷ്ണുഅനിലിന്റെയും കരുവാറ്റ രാജമണിയിൽ എം.കെ.വിജയൻ, സുഷമ ദമ്പതികളുടെ മകൾ അർച്ചനയുടെയും വിവാഹ വേദിയിൽ വച്ച് തുക മന്ത്രി പി. പ്രസാദിന് കൈമാറി. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ അഞ്ചലോസ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം എ.അജികുമാർ, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.കാർത്തികേയൻ, മണ്ഡലം സെക്രട്ടറി സി.വി.രാജീവ്, ജില്ലാ പഞ്ചായത്തംഗം എ.ശോഭ, പുറക്കാട് കരിനില വികസന ഏജൻസി വൈസ് ചെയർമാൻ എം. സോമൻ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, കരുവാറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ്, പി.ബി.സുഗതൻ, വടക്കടം സുകുമാരൻ, പി.വി ജയപ്രസാദ് എന്നിവർ സന്നിഹിതരായിരുന്നു.