മാവേലിക്കര: ആൾ ഇന്ത്യ വീരശൈവമഹാസഭയുടെ മാവേലിക്കര താലൂക്ക് തല സത്യപ്രതിജ്ഞാ പൊതുസമ്മേളനം എം.എസ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം.അശോകൻ അദ്ധ്യക്ഷനായി. സെക്രട്ടറി രാജൻപിള്ള സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് അഡ്വ.ബിനു.കെ ശങ്കർ മുഖ്യാതിഥിയായി. ജില്ലാ പ്രസിഡന്റ് സജി കലിംഗ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.കെ .സുനിൽകുമാർ സംഘടനാ വിശദീകരണം നടത്തി. ശ്രീകുമാരപിള്ള, കൃഷ്ണരാജ് ആർ.പിള്ള, എസ്.ശിവാനന്ദൻ, ആശിഷ്‌കുമാർ, നിഷദാസ്, സിന്ധുഅശോകൻ, സുമംഗല എസ്.പിള്ള തുടങ്ങിയവർ പങ്കെടുത്തു.