s

മാവേലിക്കര : മുട്ടം നേതാജി സാമൂഹിക സാംസ്‌കാരിക പഠന കേന്ദ്രം, മാവേലിക്കര കാർബൺ ബ്ലെയ്‌സ് ഫിലിം സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിൽ ചലച്ചിത്ര ഉത്സവവും ജോൺ എബ്രഹാം അനുസ്‌മരണവും സംവിധായകൻ ഡോ മധു ഇറവങ്കര ഉദ്ഘാടനം ചെയ്‌തു. പഠന കേന്ദ്രം സെക്രട്ടറി ശിവൻകുട്ടി അധ്യക്ഷനായി. നേതാജി പഠന കേന്ദ്രം പ്രതിനിധികളായ എം.മുരളി, ടി.മധു, ശരത്, കാർബൺ ബ്ലെയ്‌സ് ഫിലിം സൊസൈറ്റി പ്രസിഡൻ്റ് ജേക്കബ് ഉമ്മൻ, സെക്രട്ടറി ബിനു തങ്കച്ചൻ, വൈസ് പ്രസിഡന്റ് ആർട്ടിസ്റ്റ് പാർത്ഥസാരഥി വർമ്മ, ട്രഷറർ ഹരികുമാർ, കോർഡിനേറ്റർ തോമസ് ഡാനിയേൽ, ദേവദാസ് പണിക്കർ, മഹേന്ദ്രകുമാർ എന്നിവർ സംസാരിച്ചു. മുട്ടം നേതാജി പഠന കേന്ദ്രത്തിൽ നടക്കുന്ന ചലച്ചിത്ര ഉത്സവം 6 നു സമാപിക്കും. ദിവസവും വൈകിട്ട് 6.30നാണ് സിനിമ.