മാവേലിക്കര: വെട്ടിയാർ സെന്റ് തോമസ് മാർത്തോമ്മാ യുവജനസഖ്യം സംഘടിപ്പിച്ച ഗുരുവന്ദനം 2024 പരിപാടിയിൽ, ഇടവകയിൽ നിന്നുള്ള അദ്ധ്യാപകരേയും സൺ‌ഡേസ്കൂൾ അദ്ധ്യാപകരേയും ആദരിച്ചു. മാവേലിക്കര ജ്യോതിസ് സ്പെഷ്യൽ സ്കൂൾ ഡയറക്ടർ ഫാ.വിനോദ് ഈശോ ഉദ്ഘാടനം ചെയ്തു. യുവജനസഖ്യം സഖ്യം പ്രസിഡന്റ് ഫാ.സി.സി കുരുവിള അദ്ധ്യക്ഷനായി. ജിബു .ടി.ജോൺ, ജോസ് ഡേവിഡ്, ക്രിസ്റ്റിൻ വർഗ്ഗീസ്, ഏനോഷ് ജി.ബിനു, അക്സാ അന്നാ എബി എന്നിവർ സംസാരിച്ചു.