മാവേലിക്കര: ശിവരാമൻ ചെറിയനാട് സ്മാരക ട്രസ്റ്റിന്റെയും പുരോഗമന കലാ സാഹിത്യ സംഘം മാവേലിക്കര ഏരിയാ കമ്മറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ ശിവരാമൻ ചെറിയനാടിന്റെ 'അദ്ദേഹം" എന്ന നോവൽ ചർച്ച ചെയ്തു. ഡോ.ആർ.ശിവദാസൻ പിള്ള പുസ്തകം അവതരിപ്പിച്ച് സംസാരിച്ചു. ട്രസ്റ്റ് ചെയർമാൻ ഇലിപ്പക്കുളം രവീന്ദ്രൻ അദ്ധ്യക്ഷനായി. എം.ജോഷ്വ, പ്രൊഫ.വി.ഐ.ജോൺസൺ, പത്തിയൂർ ശ്രീകുമാർ, പ്രൊഫ.സുകുമാര ബാബു, ഹരിദാസ് പല്ലാരിമംഗലം എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പുരോഗമന കലാ സാഹിത്യ സംഘം ഏരിയ സെക്രട്ടറി ഗോപകുമാർ വാത്തികുളം സ്വാഗതവും ട്രസ്റ്റ് സെക്രട്ടറി അഡ്വ.എസ്.അമൃത കുമാർ നന്ദിയും പറഞ്ഞു.