a

മാവേലിക്കര: ഓണക്കാലമായിട്ടും മൂക്ക് പൊത്താതെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് നഗരവാസികളും വ്യാപാരികളും. കാരണം,​ കോട്ടത്തോട്ടിലെ ദു‌ർഗന്ധം തന്നെ. മാലിന്യം നിറഞ്ഞ് രൂക്ഷമായ ദു‌ർഗന്ധം പരക്കുന്നതിനാൽ തോടിന്റെ സമീപത്ത് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് രണ്ടാഴ്ച മുമ്പ് തോട്ടിലെ മാലിന്യം കോരി കരയിൽ

കൂനകൂട്ടി വച്ചിരുന്നു. അടുത്തമഴയിൽ അത് തോട്ടിലേക്ക് തന്നെ വീണു. മാത്രമല്ല,​ പതിവ് മാലിന്യ നിക്ഷേപവും കടകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും പൈപ്പുകൾ വഴിയെത്തുന്ന മാലിന്യവും കൂടിയായതോടെ രണ്ടാഴ്ച മുമ്പ് വഴിപാട് പോലെ വൃത്തിയാക്കിയ കോട്ടത്തോട് പഴയതിലും ഗതികേടിലായി.

ഇരുമ്പുവേലികെട്ടി സംരക്ഷിക്കണം

1.രാഷ്ട്രീയം കലർന്നതോടെയാണ്,​ രാജകീയ പ്രൗഢിയോടെ ഒഴികിയിരുന്ന കോട്ടത്തോട് മാലിന്യവാഹിയായി മാറിയത്. തോടിന്റെ പേരിൽ സമരം നടത്തിയരിൽ പലരും സ്ഥാനമാനങ്ങൾ നേടി

2.ഭരണം കൈവന്നതോടെ അവരെല്ലാം കോട്ടത്തോടിനെ മറന്നു. ഇതോടെ തോടിന്റെ അവസ്ഥ പരമദയനീയമായി. നാട്ടുകാർ നിത്യദുരിതത്തിലുമായി

3.വലിയ ചെലവില്ലാതെ കോട്ടത്തോടിനെ സംരക്ഷിക്കാൻ കഴിയും. തോട്ടിലേക്കുള്ള മാലിന്യപൈപ്പുകൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുകയാണ് ആദ്യം വേണ്ടത്

4.ഇരുവശവും ഇരുമ്പുവേലികെട്ടി സംരക്ഷിക്കണം. മുമ്പ് ഈറ കൊണ്ട് വേലി കെട്ടിയെങ്കിലും ശാശ്വതപരിഹാരമായില്ല

നെറ്റ് ഉപയോഗിച്ച് വശങ്ങൾ കെട്ടി ഉയർത്തിയാൽ മാലിന്യം വലിച്ചെറിയുന്നത് തടയാനാകും

- പ്രദേശവാസികൾ