
ആലപ്പുഴ : 'നമുക്കൊരുമിക്കാം ആന്റി മൈക്രോബ്യയിൽ പ്രതിരോധത്തിനെതിരെ' എന്ന വിഷയത്തെ ആസ്പദമാക്കി ആലപ്പുഴ വനിത- ശിശു ആശുപത്രിയിൽ നടന്ന സെമിനാർ ശിശുരോഗ വിദഗ്ദ്ധ ഡോ.വി.ശാന്തി ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ.കെ.കെ. ദീപ്തി അദ്ധ്യക്ഷയായി. ആന്റിബയോട്ടിക് ബ്ലൂ കവറിന്റെ പ്രകാശനം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ശ്യാമ മോൾ പി.എസ് ആശുപത്രി ഫാർമസി സ്റ്റോർ കീപ്പർ വി.ഷാജിക്ക് കൈമാറി നിർവഹിച്ചു. ഡോ.പി.കെ.ബീന ഡോ. സുൻജിത്ത്, നഴ്സിംഗ് സൂപ്രണ്ട് ബീന തുടങ്ങിയവർ സംസാരിച്ചു . ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ എസ്. ജയകൃഷ്ണൻ ചടങ്ങിന് നന്ദി പറഞ്ഞു.