
കായംകുളം : ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ടാമനും മരിച്ചു. ഞക്കനാൽ തങ്കയതിൽ തറയിൽ ഗോപേഷ് കൃഷ്ണൻ (34) ആണ് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച രാത്രി ചിറക്കടവം കാവടിപാലത്തിന് സമീപമായിരുന്നു അപകടം. കൃഷ്ണപുരം ഞക്കനാൽ വായനശാലയ്ക്ക് സമീപം രഞ്ജിത്ത് ഭവനത്തിൽ രഞ്ജിത്ത് മോഹൻ (37) തത്ക്ഷണം മരിച്ചിരുന്നു. ഒപ്പം യാത്ര ചെയ്തിരുന്നയാളാണ് ഗോപേഷ് കൃഷ്ണൻ. അപകടത്തിൽ പരിക്കേറ്റ മറ്റൊരാൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെൽഡിംഗ് തൊഴിലാളിയാണ് ഗോപേഷ് കൃഷ്ണൻ .ഭാര്യ : ഐശ്വര്യ.