ആലപ്പുഴ: സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ഓണം ജില്ലാഫെയർ 6 മുതൽ 14 വരെ പുന്നപ്ര വയലാർ സ്മാരക ഹാളിൽ നടക്കും. ആറിന് വൈകിട്ട് 6ന് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.

എച്ച്.സലാം എം.എൽ.എയുടെ അദ്ധ്യക്ഷത വഹിക്കും. കെ.സി.വേണുഗോപാൽ എം.പി മുഖ്യപ്രഭാഷണം നടത്തും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ മുഖ്യാതിഥിയാകും. ആദ്യ വില്പന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവഹിക്കും. ആലപ്പുഴ നഗരസഭ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ പി.ബി.നൂഹ്, നഗരസഭാ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം.ജി.സതീദേവി, ജില്ലാ സപ്ലൈ ഓഫീസർ കെ.മായാദേവി, സപ്ലൈകോ മേഖല മാനേജർ ബി.ജ്യോതിലക്ഷ്മി എന്നിവർ സംസാരിക്കും. രാവിലെ 9.30 മുതൽ രാത്രി 8 മണി വരെയാണ് പ്രവർത്തനം.