ആലപ്പുഴ : കൈനകരി ഗ്രാമപഞ്ചായത്തിൽ നിന്ന് തൊഴിൽ രഹിത വേതനം കൈപ്പറ്റിക്കൊണ്ടിരിക്കുന്ന അർഹരായ മുഴുവൻ ഗുണഭോക്താക്കളും റേഷൻകാർഡ്, എസ്.എസ്.എൽ.സി ബുക്ക്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, എംപ്ലോയ്‌മെന്റ് കാർഡ്, വേതനം കൈപ്പറ്റുന്ന കാർഡ്, ആധാർകാർഡ്, ബാങ്ക് പാസ്ബുക്ക് പകർപ്പ് മെഡിക്കൽ സർട്ടിഫിക്കറ്റ് ( മുൻതവണ ആനുകൂല്ല്യം കൈപ്പറ്റാത്തവർക്ക് മാത്രം ) രസീത് എന്നിവ സഹിതം 9 ന് രാവിലെ11 മുതൽ വൈകിട്ട് 4 വരെ പഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരായി പരിശോധന പൂർത്തിയാക്കണം.അല്ലാത്ത പക്ഷം തുടർന്ന് ആനുകൂല്യം ലഭ്യമാകുന്നതല്ലെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.