
ആലപ്പുഴ : സമഗ്രശിക്ഷാ കേരളം ഫണ്ടിൽ ഉൾപ്പെടുത്തി ഗവ.മുഹമ്മദൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മാണം പൂർത്തിയാക്കിയ ടോയ്‌ലറ്റ് സമുച്ചയം നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്തു.
സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ പ്രീതി എ.കുമാർ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ.പ്രേം മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ആർ.വിനീത, എ.എസ്.കവിത, നസീർ പുന്നക്കൽ, കൗൺസിലർ സിമി ഷാഫിഖാൻ എന്നിവർ പങ്കെടുത്തു.