
അമ്പലപ്പുഴ: റോഡിൽ നിന്ന് കളഞ്ഞു കിട്ടിയ പഴ്സും പണവും ഉടമയെ കണ്ടെത്തി തിരികെ നൽകി പാലിയേറ്റീവ് പ്രവർത്തകർ. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിക്കു സമീപം പ്രവർത്തിക്കുന്ന ചേതന പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി കോ ഓർഡിനേറ്റർ വി.രാജൻ, നഴ്സ് പ്രീതിമോൾ എന്നിവരാണ് ദേശീയപാതയോരത്ത് കളർകോട് ചിന്മയ സ്കൂളിന് സമീപത്ത് നിന്ന് കിട്ടിയ പഴ്സ് പുന്നപ്ര പൊലീസിന്റെ സഹായത്തോടെ ഉടമസ്ഥനെ കണ്ടെത്തി കൈമാറിയത്. തിരുവമ്പാടി കുതിരപ്പന്തി കോനാട്ട് വീട്ടിൽ ജി .ഷൈജുവിന്റേതായിരുന്നു പഴ്സ്. ഷൈജു സ്റ്റേഷനിലെത്തി രാജനിൽ നിന്ന് പഴ്സ് ഏറ്റുവാങ്ങി.