
ചേർത്തല : സർക്കാർ ആയൂഷ് ഹോമിയോപ്പതി വകുപ്പും തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് വയോജനങ്ങൾക്കായി ആയൂഷ് വയോജന മെഡിക്കൽ ക്യാമ്പ് നടക്കും. രാവിലെ 9.30ന് പണ്ഡിറ്റ് കെ.പി.കറുപ്പൻ ഹാളിൽ നടക്കുന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ജി.ശശികല ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ഷൈമോൾ കലേഷ് അദ്ധ്യക്ഷത വഹിക്കും. സീന സുർജിത്ത്,വി.എസ്.സുരേഷ്കുമാർ, ഇ.കെ.വിജയമ്മ, ടി.ടി.സാജു,വി.പി.ബിനു എന്നിവർ സംസാരിക്കും. മിനി ലെനിൻ സ്വാഗതവും ഡോ.രാജേഷ് കരിപ്പത്ത് നന്ദിയും പറയും. ഡോ.അശ്വതി ധർ ക്ലാസ് നയിക്കും.