ആലപ്പുഴ : ഹോട്ടലുകളിലെ മലിനജല സംസ്‌കരണത്തിന് ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് നഗരസഭ കൗൺസിലിന്റെ അംഗീകാരം. നഗരസഭയുടെ മലിനീകരണ നിയന്ത്രണ വിഭാഗം, ശുചിത്വ മിഷൻ എന്നിവയുടെ

മേൽനോട്ടത്തിൽ സ്‌ക്വാസ് എന്ന സ്റ്റാർട്ടപ് കമ്പനി,​ ഹോട്ടലുകളിലെ മലിനജലം ശേഖരിച്ച് ശുദ്ധീകരിക്കുന്ന പദ്ധതിയാണ് അംഗീകരിച്ചത്. മൂന്ന് മാസത്തെ നടത്തിപ്പിനാണ് അനുമതി. നഗരത്തിലെ കനാലുകളെ മലിനമാക്കുന്ന ഹോട്ടലുകളിലെ ദ്രവമാലിന്യ പ്രശ്നം വലിയൊരളവിൽ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. അമൃത് പദ്ധതിപ്രകാരം മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ കൂടി കമ്മീഷൻ ചെയ്യുന്നതോടെ ദ്രവമാലിന്യ സംസ്‌കരണത്തിന് പുതിയ ഗതിവേഗം കൈവരും. യു.ഡി.എഫ് കൗൺസിലർമാരുടെ അസാന്നിദ്ധ്യത്തിലാണ് തീരുമാനം.

ചെയർപേഴ്സൺ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിച്ചു.

മറ്റു തീരുമാനങ്ങൾ

 ഇ.എം.എസ് സ്റ്റേഡിയത്തിലെ കടകൾ നവീകരിക്കും

 ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ഉടൻ ചേരും.

 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ആകർഷകമാക്കും

 ഇതിനായി സ്ഥാപനങ്ങളിൽ നിന്ന് താത്പര്യപത്രം ക്ഷണിക്കും