s

ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗിലെ ആലപ്പുഴയുടെ സ്വന്തം ടീമായ ആലപ്പി റിപ്പിൾസ് നാടിന്റെ ആവേശമുൾകൊള്ളുന്ന ഔദ്യോഗിക ഗാനം പുറത്തിറക്കി. ആർപ്പോ വിളിയുടെ ആവേശത്തോടെ തുടങ്ങുന്ന ഗാനം ടീമിന്റെ കളിരീതിയും മുന്നോട്ടുവെക്കുന്നതാണ്. ക്രിക്കറ്റ് ബാറ്റുകൊണ്ട് വള്ളം തുഴഞ്ഞു പാഞ്ഞുപോകുന്ന കാഴ്‌ചകൾ നിറഞ്ഞുനിൽക്കുന്ന ഗാനരംഗം ഏതൊരു ക്രിക്കറ്റ് ആരാധകനും വള്ളംകളി ആരാധകനും ഒരുപോലെ സന്തോഷം പകരും. ബി. കെ. ഹരിനാരായണന്റേതാണ് വരികൾ. ബി. മുരളികൃഷ്ണൻ സംഗീതം നിർവ്വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് യാസീൻ നിസാറും ബി. മുരളി കൃഷ്ണനും ചേർന്നാണ്. വിനു വിജയ് ആണ് സംവിധാനം.