
ആലപ്പുഴ : പഴവീട് വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയുടെ 80ാം പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് ഗ്രന്ഥശാലയിലെ വനിതാവേദിയുടെ നേതൃത്വത്തിൽ തിരുവാതിര മത്സരം സംഘടിപ്പിക്കും. ഒക്ടോബർ 12ന് രാവിലെ 9.30 ന് മത്സരം ആരംഭിക്കും. ഒരൂ ടീമിൽ പത്തിൽ കൂടുതൽ അംഗങ്ങൾ പാടില്ല. പത്തു മിനിട്ട് വീതമായിരിക്കും മത്സരസമയം. രജിസ്ട്രേഷൻ ഫീസ് 250രൂപ. രജിസ്ട്രേഷനുള്ള അവസാന തീയതി ഒക്ടോബർ 5. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5000, 3000, 2000 രൂപ കാഷ് പ്രൈസ് നൽകും. രജിസ്ട്രേഷനുള്ള ഫോൺ നമ്പർ : 9446700910, 9656697493