ambala

അമ്പലപ്പുഴ: അദ്ധ്യാപക അവാർഡ് ജേതാവ് പുറക്കാട് ശ്രേയസ് വീട്ടിൽ യു. ഗായത്രിയെ എച്ച് .സലാം എം. എൽ. എ അനുമോദിച്ചു. പുറക്കാട് ഗവ.ന്യൂ എൽ.പി സ്കൂളിലെ അദ്ധ്യാപികയായ ഗായത്രി പ്രൈമറി മേഖലയിൽ പഠന, പഠനേതര പ്രവർത്തനങ്ങളിൽ കാഴ്ച വച്ച മികവുറ്റ പ്രവർത്തനങ്ങൾക്കാണ് അവാർഡിന് അർഹമായത്. കെ .എസ് .ടി .എ ജില്ലാ ജോയിന്റ് സെക്രട്ടറിയും തലവടി ഉപജില്ലയിലെ എടത്വ ചെത്തിപ്പുരക്കൽ ഗവ.എൽ.പി സ്കൂളിലെ അദ്ധ്യാപകനുമായ സതീഷ് കൃഷ്ണയാണ് ഭർത്താവ്. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ. എസ് .സുദർശനൻ, അംഗം മനോജ് എന്നിവർ എം.എൽ.എക്കൊപ്പമുണ്ടായിരുന്നു