ambala

അമ്പലപ്പുഴ : മഹാന്മാരെ ബഹുമാനിക്കലുമാണ് ഏതൊരു മുസ്ലിം വിശ്വാസിയുടെയും കർത്തവ്യമെന്ന് സമസ്ത സംസ്ഥാന പ്രസിഡന്റ് സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. പുറക്കാട് അറബ്ബി സയ്യിദ് തങ്ങളുടെ ആണ്ട് നേർച്ചയ്ക്ക് സമാപനം കുറിച്ച് നടന്ന ഖത്തം ദുആയ്ക്കും കൂട്ടപ്രാർത്ഥനയ്ക്കും നേതൃത്വം നൽകുകയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങൾ.

പുറക്കാട് മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അബു ഹംദ മുഹമ്മദ് ജൗഹരി അൽ അസ്ഹരി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ പ്രസിഡന്റ് ഷിഹാബുദ്ദിൻ മുസ്ലിയാർ, ജമാഅത്ത് കമ്മറ്റി ജനറൽ സെക്രട്ടറി ഇ. എം. ബഷീർ, അമ്പലപ്പുഴ താലൂക്ക് ദക്ഷിണ ജമാഅത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.എ.താഹ ,പുറക്കാട് ജമാഅത്ത് ട്രഷറർ നാസർ, അസീസ് മുസ്ലിയാർ, പി.എ. നൗഷാദ്, എസ് .നവാസ്, ഫൈസൽ ഹസ്സിം സാജിദ്, വി. എ .ഖാദർ, വാഹിദ്, നവാബ് മുസ്ലിയാർ, ഹാരീസ്, നവാസ് എച്ച് പാനൂർ, എന്നിവർ പങ്കെടുത്തു.