ആലപ്പുഴ: ഓണക്കാലം ലക്ഷ്യമിട്ട് ജില്ലയിൽ വ്യാജമദ്യം ഒഴുകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് എക്സൈസും പൊലീസും പരിശോധന ശക്തമാക്കി. ജില്ല അതിർത്തികളിൽ വാഹന പരിശോധന ഉൾപ്പടെ വ്യാപമാക്കിയിട്ടുണ്ട്. ലഹരിവിൽപ്പന, കുറ്റകൃത്യങ്ങൾ എന്നിവ തടയുന്നതിന് ജില്ലയിൽ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റിന്റെ പ്രവർത്തനം ഊർജ്ജിതമാക്കി.
വ്യാജമദ്യനിർമ്മാണം, വിപണനം, കടത്ത്, മയക്കുമരുന്നിന്റെ ഉപഭോഗവും വിപണനവും എന്നിവ തടയുന്നതിനായി 24 മണിക്കുറും പ്രവർത്തിക്കുന്ന ജില്ല കൺട്രോൾ റൂം സജ്ജമാണ്.
കൺട്രോൾ റൂം
ജില്ലാഓഫീസ് ഫോൺ : 0477 2252049.
ടോൾ ഫ്രീ നമ്പർ : 1800 425 2696,155358
എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ്: 0477 2251639
അസി.എക്സൈസ് കമ്മീഷണർ (എൻഫോഴ്സ്മെന്റ്): 9496002864
എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ: 9447178056
നാർക്കോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ്: 0477 2251639, 9400069494
ജില്ലയിൽ 24മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക പരിശോധന സംഘമുണ്ട്. ഇത് കൂടാതെ എല്ലാ ഓഫീസുകളുടെയും പരിധിയിൽ വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട്
- എക്‌സൈസ്, ആലപ്പുഴ