മാന്നാർ: കുട്ടംപേരൂർ 1654-ാം നമ്പർ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓണച്ചന്ത നാളെ രാവിലെ 9.30 ന് തുടക്കമാകും. ബാങ്ക് പ്രസിഡന്റ് ജോജി ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ മാവേലിക്കര ബ്ലോക്ക് ക്ഷേമകാര്യ സമിതി ചെയർമാൻ ബി.കെ.പ്രസാദ് ആദ്യ വിൽപ്പന നടത്തും.