
മുഹമ്മ : കായിപ്പുറം പൂജവെളി തേജസ് വയോജനവേദിയുടെ നേതൃത്വത്തിൽ വയോജനങ്ങൾക്ക് ഓണക്കോടി നൽകി. സീനിയർ സിറ്റിസൺസ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എം.ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്തു. പൂജവെളി ദേവസ്വം പ്രസിഡന്റ് ടി.ആർ.അനിൽ കുമാർ, മേൽശാന്തി അനിൽ അമ്പാടി ,സെക്രട്ടറി പി.ആർ. ദാസപ്പൻ ,സുവർണ്ണ ദീപ്തി വായനശാലാ പ്രസിഡന്റ് ടി.വി. ഉദയകരൻ, പ്രസന്നൻ ,എസ് എൻ ഡി പി സെക്രട്ടറി സി.കെ. മോഹനചന്ദ്രൻ, പഞ്ചായത്തംഗം ലൈലാ ഷാജി സുഷമ മുരളി, മണി ടിച്ചർ എന്നിവർ സംസാരിച്ചു.