മാന്നാർ: കൃഷി വകുപ്പിന്റെ ഈ വർഷത്തെ ഓണവിപണി ഓണസമൃദ്ധി 2024 , 11,12,13,14 തീയതികളിലായി മാന്നാർ ഗ്രാമ പഞ്ചായത്ത് കൃഷി ഭവനിൽ നടത്തും. കർഷകരിൽ നിന്ന് മാർക്കറ്റ് വിലയെക്കാൾ 10 ശതമാനം കൂടുതൽ നൽകി വാങ്ങി 30 ശതമാനം കുറച്ചാണ് വിൽപ്പന നടത്തുന്നത്. ഈ വിപണിയിൽ നൽകുന്നതിനായി നേന്ത്രക്കുല, പച്ചക്കറികൾ, ചേന, ചേമ്പ്, കപ്പ എന്നിവയുള്ള കർഷകർ, കുടുംബശ്രീ യൂണിറ്റുകൾ നാളെ വൈകിട്ട് 4ന് മുമ്പ് വിപണിയിൽ നൽകുവാനുള്ള ഉത്പ്പന്നങ്ങളുടെ വിവരങ്ങൾ കൃഷിഭവനിൽ അറിയിക്കണമെന്ന് മാന്നാർ കൃഷി ഓഫീസർ അറിയിച്ചു.