vall

വള്ളികുന്നം: വള്ളികുന്നം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പരിധിയിലുള്ള കൃഷിക്കൂട്ടങ്ങളുടെ ഓണം സ്‌പെഷ്യൽ വള്ളികുന്നം ബ്രാൻഡ് ഉത്പന്നങ്ങളുടെ വിപണന ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രോഹിണി നിർവഹിച്ചു. ഹരിതവർണ്ണം, മഹിമ, ജീവനി കൃഷിക്കൂട്ടങ്ങളുടെ വൈവിധ്യകരമായ ഗുണമേന്മയുള്ള മുപ്പതോളം മൂല്യവർദ്ധിത ഉത്പന്നങ്ങളാണ് ഓണത്തോടനുബന്ധിച്ച് പുറത്തിറക്കിയത്. ഇൻസ്റ്റന്റ് ഇഞ്ചിക്കറിക്കൂട്ട്, ഇൻസ്റ്റന്റ് നാരകത്തില തീയൽ കൂട്ട്, ഉപ്പേരി വിഭവങ്ങളുടെ കോമ്പോ പായ്ക്ക്, ചക്ക ഉപ്പേരി തുടങ്ങി നിരവധി ഉത്പന്നങ്ങൾ പ്രാദേശിക വിപണന കേന്ദ്രങ്ങൾ വഴി ലഭ്യമാക്കിയിട്ടുണ്ട്. ഇന്ദുകൃഷ്ണ,
എൻ.മോഹൻകുമാർ, ജി.രാജീവ് കുമാർ, പി.കോമളൻ, ബിജി പ്രസാദ്, തൃദീപ് കുമാർ, ഉഷ പുഷ്‌കരൻ, കൃഷി ഓഫീസർ നിഖിൽ.ആർ.പിള്ള,കൃഷി അസിസ്റ്റന്റ് സിദ്ധിക്ക് തുടങ്ങിയവർ സംസാരിച്ചു.