
കായംകുളം: സി.പി.എം നേതാവായിരുന്ന പ്രൊഫ.എം.ആർ രാജശേഖരൻ അനുശോചന സമ്മേളനവും മൗനജാഥയും സി.പി.എം കായംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. ഏരിയ കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച മൗനജാഥ നഗരം ചുറ്റി പാർക്ക് മൈതാനിയിൽ സമാപിച്ചു. അനുശോചന സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം സി.എസ് സുജാത ഉദ്ഘാടനം ചെയ്തു. കെ.എച്ച്.ബാബുജൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.അരവിന്ദാക്ഷൻ അനുശോചന പ്രേമേയം അവതരിപ്പിച്ചു. യു.പ്രതിഭ എം.എൽ.എ, എൻ.സുകുമാരപിള്ള,എ.ഷാജഹാൻ, മഠത്തിൽ ബിജു, പി.ഗാനകുമാർ,എൻ.ശിവദാസൻ,ഷെയ്ക് പി.ഹാരിസ്,നഗരസഭ ചെയർപേഴ്സൺ പി.ശശികല തുടങ്ങിയവർ സംസാരിച്ചു.