nehru-trophy

ആലപ്പുഴ: വയനാട് ദുരന്തത്തെ തുടർന്ന് മാറ്റിവച്ച നെഹ്‌റു ട്രോഫി ജലമേള 28ന് നടത്തും. ഇന്നലെ വൈകി​ട്ട് ചേർന്ന നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ അടിയന്തര യോഗത്തിൽ മന്ത്രി പി. പ്രസാദാണ് സർക്കാർ തീരുമാനമറിയിച്ചത്. മുഖ്യമന്ത്രി മുഖ്യാതിഥിയാകും.

ആഗസ്റ്റ് പത്തിന് നടക്കേണ്ടിയിരുന്ന ജലമേളയിൽ 19 ചുണ്ടൻ വള്ളങ്ങളടക്കം 73 വള്ളങ്ങളും രജിസ്റ്റർ ചെയ്തി​രുന്നു. ജലമേള നീണ്ടുപോയതോടെ വള്ളംകളി പ്രേമികൾ പ്രതിഷേധിച്ചിരുന്നു. അതിനിടെ ബേപ്പൂർ വാട്ടർ ഫെസ്റ്റിന് മന്ത്രി മുഹമ്മദ് റിയാസ് രണ്ടരക്കോടി രൂപ അനുവദിച്ചതോടെ പ്രതിഷേധം ശക്തമായി. തുടർന്ന് നെഹ്റുട്രോഫിക്ക് മന്ത്രി ഒരു കോടി രൂപ പ്രഖ്യാപിച്ചു.