
ചാരുംമൂട് :താമരക്കുളം ചത്തിയറ 27 -ാം നമ്പർ ശ്രീ ഭൂവനേശ്വരി വിലാസം എൻ.എസ്.എസ് കരയോഗത്തിൽ നടന്ന കുടുംബ സംഗമവും അനുമോദന സമ്മേളനവും പന്തളം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജി.വേണു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.ആർ. ഗോപാലകൃഷ്ണപിള്ള എൻഡോവ്മെൻ്റ് വിതരണവും യൂണിയൻ സെക്രട്ടറി പത്മകുമാർ ദുരിതാശ്വാസ ധനസഹായ വിതരണവും നിർവ്വഹിച്ചു. കരയോഗം സെക്രട്ടറി ടി.പി.രവീന്ദ്രൻപിള്ള, വി.ശിവൻപിള്ള കെ.രാധാകൃഷ്ണൻ, പ്രസാദ് ചത്തിയറ,ജി.ഉണ്ണിക്കൃഷ്ണൻ വി.ജയചന്ദ്രൻ, അനീഷ് മോൻ,പ്രസന്ന, അമ്പിളി,കെ.വിജയൻ പിള്ള,സംഗീത് കൃഷ്ണ എന്നിവർ പങ്കെടുത്തു.