ആലപ്പുഴ: മാൾട്ടയിൽ നടന്ന വേൾഡ് ജൂനിയർ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 53 കിലോഗ്രാം വിഭാഗത്തിൽ സ്വർണമെഡൽ നേടിയ എസ്.അമൽജിത്തിന് ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിൽ സ്വീകരണം നൽകി. ജില്ലാ കളക്ടർ അമൽജിത്തിനെ ആദരിച്ചു. ആര്യാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ ചെക്കനാട്ട്ചിറയിൽ കെ.ഷാജിയുടെയും എൻ.ഉഷയുടെയും മകനാണ്. എസ്.ഡി കോളേജിൽ ബികോം മൂന്നാം വർഷ വിദ്യാർത്ഥിയാണ്. അഭിജിത്ത് സഹോദരനാണ്. എസ്.സുരാജാണ് പരിശീലകൻ. ആലപ്പി ജിമ്മിൽ ആയിരുന്നു പരിശീലനം.ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി.ജെ. ജോസഫ്, വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു, സെക്രട്ടറി എൻ.പ്രദീപ് കുമാർ, എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ടി.ജയമോഹൻ, പവർ ലിഫ്റ്റിംഗ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അജിത്ത് എസ്.നായർ, രക്ഷാധികാരി പി.എസ്.ബാബു എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.