hej

ഹരിപ്പാട് : കേരളത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ പിൻവലിക്കുക , കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, പി.എഫ്. ആർ.ഡി.എ നിയമം പിൻവലിച്ച് നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പിക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക, ജനപക്ഷ സിവിൽ സർവീസ് യാഥാർത്ഥ്യമാക്കാൻ അണി നിരക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിക്കൊണ്ട് കേരള എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ മേഖലാ മാർച്ചും ധർണയും സംഘടിപ്പിച്ചു. ഹരിപ്പാട് മാർച്ചും ധർണയും സംസ്ഥാന കമ്മിറ്റിയംഗം എം.എൽ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ്‌ പി.പി.അനിൽകുമാർ അദ്ധ്യക്ഷനായി. ജില്ലാജോയിന്റ് സെക്രട്ടറി ബൈജു പ്രസാദ് സ്വാഗതം പറഞ്ഞു. ജില്ല സെക്രട്ടേറിയറ്റ് അംഗം ആർ. സുശീലാദേവി സംസാരിച്ചു.