
ഹരിപ്പാട്: ദുരന്തത്തിനിരയായ വയനാടിന് കൈത്താങ്ങാകാൻ ഹുദ ട്രസ്റ്റ് പബ്ലിക് സ്കളിലെ കുട്ടികളും. കുട്ടികൾ സംഭാവനയായി നൽകിയ 65000 രൂപ ജില്ലാ കളക്ടർ അലക്സ് വർഗീസിന് അദ്ദേഹത്തിന്റെ ഓഫീസിലെത്തി കൈമാറി. പ്രിൻസിപ്പൽ സുമിന സുബിൻ, സ്കൂൾ ക്യാപ്ടൻ ഇസ്റത്ത് ജഹാൻ, വൈസ് ക്യാപ്ടൻ ആർ. ഹംദാൻ, അദ്ധ്യാപകൻ ജി.വിനോദ്, പി.ആർ.ഒമാരായ കെ.എ.സമീർ, സൽമ സവാദ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.